കുണ്ടന്നൂരിൽ മേൽപാലം വന്നിട്ടും ഗതാഗതക്കുരുക്ക് അഴിയുന്നില്ല.
മേൽപാലത്തിലൂടെ വാഹനങ്ങൾ സുഗമമായി പോകുന്നെങ്കിലും താഴെ
ഞെക്കി ഞെരുങ്ങിയാണ് വാഹനങ്ങളുടെ നീക്കം. അതിനു കാരണം
ശാസ്ത്രീയ പിഴവുകൾ തന്നെയാണ്. പാലം മാത്രം പണിതതുകൊണ്ട്
കാര്യമില്ലല്ലോ !! അനുബന്ധ വികസന പ്രവർത്തനങ്ങളും അതിനോടൊപ്പം
നടക്കണം.
നാലു ഭാഗത്തേക്കുള്ള റോഡുകളുടെ വിപുലീകരണം ഇവിടെ നടന്നിട്ടില്ല.
അതെങ്ങനെ നടക്കാനാണ് !! മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ,
തിരഞ്ഞെടുപ്പൊക്കെ അടുക്കാറായ സമയത്ത് പേരിനും പ്രശസ്തിക്കും
വേണ്ടി ധൃതിപിടിച്ച് തുറന്നുകൊടുത്തതാണല്ലോ പാലം. ഉദ്ഘാടനം
കഴിഞ്ഞതോടെ അവിടെയുള്ള വികസന പ്രവർത്തനങ്ങളിൽ
സർക്കാരിന്റെ ഉത്സാഹവും കുറഞ്ഞു.
Kochi Assembly Constituency: Urban Icon on the Arabian Sea | #eranakulam lok sabha constituency # eranakulam assembly constituency # eranakulam parliament constituency # eranakulam lok sabha constituency 2021 # eranakulam lok sabha constituency candidates
കൊച്ചിയിലെ കപ്പൽ അപകടത്തിനെതുടർന്ന് പ്രയാസം അനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക ആശ്വാസ
സഹായം നല്‍കും.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി, ഫിഷറീസ് മന്ത്രി,
ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു
ഈ വിഷയം ചർച്ച ചെയ്തിരുന്നു. തീരപ്രദേശത്ത് ഉണ്ടായ പ്രയാസങ്ങൾ
വിശദമായി ചർച്ച ചെയ്തു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ
പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ
പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താൽക്കാലിക
ആശ്വാസം നൽകും.