കുണ്ടന്നൂരിൽ മേൽപാലം വന്നിട്ടും ഗതാഗതക്കുരുക്ക് അഴിയുന്നില്ല.
മേൽപാലത്തിലൂടെ വാഹനങ്ങൾ സുഗമമായി പോകുന്നെങ്കിലും താഴെ
ഞെക്കി ഞെരുങ്ങിയാണ് വാഹനങ്ങളുടെ നീക്കം. അതിനു കാരണം
ശാസ്ത്രീയ പിഴവുകൾ തന്നെയാണ്. പാലം മാത്രം പണിതതുകൊണ്ട്
കാര്യമില്ലല്ലോ !! അനുബന്ധ വികസന പ്രവർത്തനങ്ങളും അതിനോടൊപ്പം
നടക്കണം.
നാലു ഭാഗത്തേക്കുള്ള റോഡുകളുടെ വിപുലീകരണം ഇവിടെ നടന്നിട്ടില്ല.
അതെങ്ങനെ നടക്കാനാണ് !! മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ,
തിരഞ്ഞെടുപ്പൊക്കെ അടുക്കാറായ സമയത്ത് പേരിനും പ്രശസ്തിക്കും
വേണ്ടി ധൃതിപിടിച്ച് തുറന്നുകൊടുത്തതാണല്ലോ പാലം. ഉദ്ഘാടനം
കഴിഞ്ഞതോടെ അവിടെയുള്ള വികസന പ്രവർത്തനങ്ങളിൽ
സർക്കാരിന്റെ ഉത്സാഹവും കുറഞ്ഞു.