കുട്ടികളുടെ ആശുപത്രിക്കും
ദന്തൽ കോളജിനും
ഉപകരണം വാങ്ങാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
കോട്ടയം :-നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തന്നതിനുള്ള എക്കോ മെഷിൻ, രക്ത സമ്മർദ്ദം പരിശോദിക്കുന്നതിനുള്ള മൾട്ടി പാരാ മോണിറ്റർ എന്നിവ വാങ്ങുന്നതിന് കുട്ടികളുടെ ആശുപത്രിക്ക് (Institute of Child Health )11 ലക്ഷം രൂപയും സ്കാനിങ്ങ് മെഷീൻ വാങ്ങുന്നതിന് ദന്തൽ കോളജിന് 6 ലക്ഷം രൂപയും അനുവദിച്ചതായി അറിയിക്കുന്നു.
ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്ത സമ്മർദ്ദവും ഈ എക്കോ സ്കാനിങ്ങ്, മൾട്ടിമീറ്റർ എന്നീ മെഷീനുകൾ ഉപയോഗിച്ച് പെട്ടന്ന് കണ്ടുപിടിക്കുവാനും അതിലൂടെ അടിയന്തിര ചികിൽസ നടത്താനും സാധിക്കും.
