Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
തിരുമലയിൽ പുതുതായി പ്രവർത്തനമാരംഭിച്ച Royal Zone : Genuine Parts and Accessories എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ തിരുമല അനിൽ നിർവഹിച്ചു. തദവസരത്തിൽ, തിരുമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തങ്കം. എ. രാജനും, ജനറൽ സെക്രട്ടറി പത്മകുമാറും, മറ്റ് ഭാരവാഹികളും പങ്കെടുത്തു.
ഇരുചക്ര വാഹനങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്ന ബുള്ളറ്റിന്റെ സർവീസും സ്പെയർപാർട്സും മാത്രം ലഭിക്കുന്ന സ്ഥാപനമാണിത്. തിരുമലയിലും പരിസരപ്രദേശങ്ങളിലും ബുള്ളറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഈ സ്ഥാപനത്തിന് പ്രവർത്തിക്കുവാൻ സാധിക്കട്ടെ എന്ന് കൗൺസിലർ ആശംസിച്ചു.