നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11,90 ലക്ഷം രൂപയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. അഗസ്തേശ്വരം മുതൽ മതിലകം വരെയുള്ള
പഴയപൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളം പാഴാകുന്നതും അവസാനിക്കും.
കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും.
തൃശൂർ KSRTC ബസ് സ്റ്റാൻഡ് നിർമ്മാണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ് കുമാർ, ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ. രാജൻ,തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ, മേയർ എം. കെ വർഗീസ് എന്നിവരുടെ നേതൃത്വത്തില്‍ രാമനിലയത്തിൽ യോഗം ചേർന്നു.യോഗത്തിന് ശേഷം സംയുക്തമായി ബസ് സ്റ്റാൻഡ് സന്ദർശിച്ചു.