എലത്തൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് തീരദേശ റോഡുകളുടെ നവീകരണത്തിനായി 1.34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ രണ്ടാം ഡിവിഷനിലെ പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡിന്റെ നവീകരണത്തിന് 83.50 ലക്ഷം രൂപയും തലക്കൂളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാടുക്കല്‍ - പാവയില്‍ റോഡിന്റെ നവീകരണത്തിന് 50.90 ലക്ഷം രൂപയുമാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ചത് ഭരണാനുമതിയായത്.
എലത്തുര്‍ അണ്ടര്‍പാസ് മുതല്‍ പുതിയോട്ടില്‍ കടവ്് വരെ ബന്ധിപ്പിക്കുന്ന രീതിയില്‍ പുതുതായി നിര്‍മ്മിച്ചതാണ് പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡ്.
