ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി “സംരക്ഷ" എന്ന സോഫ്റ്റ്‌വെയർ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി മെയ് 31നു ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ https://samraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന ലഭ്യമാണ്. കൂടാതെ "SAMRAKSHA" എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.
