Powering Public Safety: How Integrating Electrical Inspectorate with weone Can Benefit Every Citizen | #society #technology #media #social development
Powering Public Safety: How Integrating Electrical Inspectorate with weone Can Benefit Every Citizen | #society #technology #media #social development
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം 2023 -ൻ്റെ സംസ്ഥാനതല ഔപചാരിക ഉദ്‌ഘാടന കർമ്മം 27.06.2023- ന് ബഹുമാനപെട്ട അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.കെ. ആർ. ജ്യോതിലാൽ IAS -ൻ്റെ അധ്യക്ഷതയിൽ ബഹുമാനപെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് നിർവഹിച്ചു. ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം 2022 -നോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചിത്രരചനാ, ഉപന്യാസ മത്സരങ്ങളിൽ വിജയികളായവർക്ക് അവാർഡ് നൽകി.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി “സംരക്ഷ" എന്ന സോഫ്റ്റ്‌വെയർ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി മെയ് 31നു ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ https://samraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന ലഭ്യമാണ്. കൂടാതെ "SAMRAKSHA" എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റേർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ ഉൽഘാടനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി മെയ് 31നു 3 മണിക്ക് നിർവഹിക്കുന്നു.
The Chief Inspector of the Electrical Inspectorate is responsible for ensuring the safety and compliance of electrical installations and equipment. They oversee inspections, enforce electrical safety regulations, and promote standards to prevent hazards and ensure public safety.