വേങ്ങര നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അറിയിച്ചു. ഊരകം ഗ്രാമ പഞ്ചായത്തിലെ ജി.എൽ.പി.എസ് കുറ്റാളൂർ, കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ ജി.എൽ.പി.എസ് നൊട്ടപ്പുറം എന്നീ സ്കൂളുകൾക്കാണ് ഓരോ കോടി വീതം അനുവദിച്ച് കൊണ്ട് ഉത്തരവായത്.
