Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
കൗതുകമുണർത്തുന്ന കാഴ്ചകളുമായി സയൻസ് സ്റ്റാൾ
കാണാമറയത്തെ കൗതുക കാഴ്ചകളുമായി ശ്രദ്ധേയമാവുകയാണ് കാർഷിക
മേള നഗരിയിലെ സയൻസ് സ്റ്റാൾ . കറന്റ് ഇല്ലാതെ കത്തുന്ന ഇലക്ട്രിക് ബൾബ്, പാതാളത്തിലേക്ക് നീളുന്ന കിണർ, കയറ്റം തനിയെ കയറുന്ന റോളർ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും അത്ഭുത കൗതുക കാഴ്ചകളുമായി കാർഷിക പ്രദർശന മേളയിലെ സയൻസ് സ്റ്റാളിൽ തിരക്കേറുകയാണ്.
ഓട്ടോമാറ്റിക്ക് ഉൾപ്പടെ വിവിധ തരത്തിലുള്ള ടെലിസ്കോപ്പുകൾ അതി ലൂടെ രാത്രിയിൽ ചന്ദ്രനിലെ ഗർത്തങ്ങൾ കാണുവാനുള്ള അവസരവും മേളനഗരിയിലെ സയൻസ് പാർക്കിൽ ഒരുക്കിയിരിക്കുന്നു.