ബാലസംഘം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സൂംബാ ഡാൻസ് അവതരണം നടത്തിയപ്പോൾ....
കുട്ടികൾ ഊർജ്ജനിധികളാണ്, അവരുടെ ഊർജ്ജം പോസിറ്റീവായ രീതിയിൽ വിനിയോഗിക്കുവാൻ സൂംബ നൃത്തം സഹായിക്കുന്നുണ്ട്. വ്യായാമം സംഗീതാത്മകമായും നൃത്തത്തിന്റെ അകമ്പടിയോടുകൂടി ചെയ്യുന്നു എന്നുള്ളതാണ് സൂംബ നൃത്തത്തിന്റെ സവിശേഷത, കൂട്ടായ ഒരു പരിപാടി എന്ന നിലയിൽ സൂംബ നൃത്തത്തിൽ ഏർപ്പെടുമ്പോൾ വലിയ കൂട്ടായ്മയും പാരസ്പര്യവും കൂട്ടികൾക്കിടയിൽ രൂപപ്പെടുന്നുണ്ട്.അതുകൊണ്ടുതന്നെ സുംബാ നൃത്തത്തെ അനുകൂലിച്ച് ബാലസംഘം അവതരിപ്പിച്ച ഈ പരിപാടിക്ക് ഇന്നത്തെ സാഹചര്യത്തിൽ വളരെയേറെ പ്രാധാന്യവും ഉണ്ട്. ബാലസംഘത്തിലെ മിടുക്കരായ എല്ലാ കുട്ടികളെയും അഭിനന്ദിക്കുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ അഭിമാന സംരംഭമായ ട്രെസ്റ്റ് റിസർച്ച് പാർക്കിൽ നിന്നും കേരളത്തിന്‍റെ ഡീപ് ടെക് സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ വിരിയുകയാണ്. ട്രെസ്റ്റ് റിസർച്ച് പാർക്കിൽ വളർന്നുവന്ന ഫാബ്‌ലെസ്സ് സെമികണ്ടക്ടർ (fabless semiconductor) സ്റ്റാർട്ടപ്പായ നേത്രാസെമി 107 കോടി രൂപ സീരീസ് എ ഫണ്ടിംഗ് നേടിയ സന്തോഷവിവരം പങ്കിടട്ടെ.
Zoho, Unicorn India Ventures എന്നിവരിൽ നിന്നാണ് നേത്രാസെമിയ്ക്ക് ഈ ഫണ്ട് ലഭിച്ചത്. കേരളത്തിൻ്റെ വളർന്നുവരുന്ന സെമികണ്ടക്ടർ ഇക്കോസിസ്റ്റത്തിന് വലിയ ചുവടുവയ്പാണിത്.