" അതിദാരിദ്ര മുക്ത ബ്ലോക്ക് പഞ്ചായത്ത്"
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അതി ദാരിദ്ര്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി M V പ്രിയ ടീച്ചറാണ് പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ PK വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി ബീന ജോസഫ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുരമ്യ, TT സത്യദാസ് , സ്ഥിരം സമിതി അധ്യക്ഷരായ സബിത രാജേഷ് , അഡ്വ പ്രീതി സജി , ആശാ ദാസ്, മെമ്പർമ്മാരായ കുമാരി ആശ ജോസഫ്, സന്ധ്യ സുരേഷ്, സൗമ്യ സനൽ , സരിത സന്തോഷ്, C V രാജീവ് എന്നിവർ പ്രസംഗിച്ചു, BDO പദ്ധതി വിശദീകരണം നടത്തി.
