ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസവും റെഡ് അലേർട്ട് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. നവംബർ 30 വരെയാണ് നിലവിൽ സന്ദർശനാനുമതി .
