കട്ടപ്പന കെ എസ് ആർ ടി സിയ്ക്ക് അനുവദിച്ച രണ്ട് ബസുകളും ഡിപ്പോയിൽ എത്തി
പുതുതായി അനുവദിച്ച ഫാസ്റ്റ് പാസഞ്ചർ ബസ് കട്ടപ്പന തിരുവനന്തപുരം റൂട്ടിലാണ് സർവീസ് നടത്തുന്നത് രാവിലെ 4.20 ന് കട്ടപ്പനയിൽ നിന്നും പുറപ്പെട്ട് തൊടുപുഴ കോട്ടയം കൊട്ടാരക്കര വഴി 01.30 ന് തിരുവനന്തപുരത്ത് എത്തി ചേരും തിരികെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് രാത്രി 11.55ന് കട്ടപ്പനയിൽ എത്തി ചേരും
ഓർഡിനറി ബസ് കട്ടപ്പന -ചെമ്പകപ്പാറ - മുരിക്കാശേരി - കൊന്നത്തടി - വെള്ളത്തൂവൽ - മൂന്നാർ റൂട്ടിലാണ് സർവീസ് നടത്തുക

image