വികസനക്കുതിപ്പിന് ഉത്തേജകമായി 'weone'

Comments · 13 Views

എല്ലാ പൗരന്മാരെയും സർക്കാർ വകുപ്പുകളെയും കാര്യക്ഷമമായി കണ്ണിചേർക്കുകയും ഭരണം ജനങ്ങൾക്കരികിൽ എത്തിക്കുകയും ചെയ്തുകൊണ്ട് ‘weone’ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടും

ഡിജിറ്റൽ സാക്ഷരയിൽ മുന്നിൽനിൽക്കുന്ന കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ 'വീവൺ' (weone) എന്നപേരിൽ ഒരു മൊബൈൽ ആപ്പ് വരുന്നു. എല്ലാ പൗരന്മാരെയും സർക്കാർ വകുപ്പുകളെയും കാര്യക്ഷമമായി കണ്ണിചേർക്കുകയും ഭരണം ജനങ്ങൾക്കരികിൽ എത്തിക്കുകയും ചെയ്തുകൊണ്ട് ‘Weone’ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടും. ഇത് വെറുമൊരു പാഴ്ക്കിനാവല്ല; കേരള സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന യാഥാർഥ്യമാവുകയാണ്.

‘weone’ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ ഇൻഷ്യ’ ആണ്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സഹകരണത്തോടെ, സംസ്ഥാന സർക്കാരിൻ്റെ ഡിജിറ്റൽ വികസന പരിപാടിയുടെ ഭാഗമായിട്ടാണ് സംരംഭം നടപ്പാവുക.

വിവരങ്ങളുടെ കേന്ദ്രം

എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാകുന്ന, ഉപഭോക്തൃ സൗഹൃദവും ലളിതവുമായ ഒരു മാധ്യമമായിരിക്കും weone’. സർക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുമെന്നുമാത്രമല്ല, വിവിധ വകുപ്പുകൾക്ക് ആപ്പ് ഒരു വിവര വിതരണ കേന്ദ്രമായി മാറുകയും ചെയ്യും.

പേപ്പർ ജോലികളുടെയും വൈകിയുള്ള അറിയിപ്പുകളുടെയും കാലം കഴിഞ്ഞു. യഥാസമയം ലഭിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്താൻ സാധാരണ ജനങ്ങൾക്ക് സാധിക്കും. ‘weone’ ഉപയോഗിച്ച്, കൃഷി വകുപ്പിന് പുതിയ പദ്ധതികൾ, അനുയോജ്യമായ വിളവെടുപ്പ് കാലങ്ങൾ, വിപണി വിലകൾ എന്നിവയെക്കുറിച്ച് കർഷകരെ തൽക്ഷണം അറിയിക്കാൻ കഴിയും. ആരോഗ്യ വകുപ്പിന് രോഗപ്രതിരോധത്തിനായുള്ള ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാനും, വാക്സിനേഷൻ കാമ്പെയ്നുകൾ എളുപ്പത്തിൽ ക്രമീകരിക്കാനും, വിദൂര പ്രദേശങ്ങളിൽ ടെലിമെഡിസിൻ സേവനങ്ങൾ ലഭ്യമാക്കാനും കഴിയും. വിദ്യാഭ്യാസ വകുപ്പിന്, പാഠ്യപദ്ധതി മാറ്റങ്ങൾ, സ്കോളർഷിപ്പ് അവസരങ്ങൾ, ഓൺലൈൻ പഠന വിഭവങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് വിവരങ്ങൾ പങ്കിടാൻ കഴിയും.

 

Comments