ആറന്മുള മണ്ഡലത്തിലെ ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകൾ ഉൾപ്പെടുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. എല്ലായിടത്തും മെറ്റീരിയൽ കളക്ഷൻ സെൻ്റർ, മികച്ച പ്രവർത്തനം നടത്തിയ ഹരിതകർമ്മ സേന, ഹരിത ചട്ടം പാലിച്ചു പ്രവർത്തിക്കുന്ന മികച്ച പൊതു ഇടം, മികച്ച ഹരിത സര്ക്കാര്-സ്വകാര്യ സ്ഥാപനം, മികച്ച ടൗൺ, മികച്ച ഹരിത വായനശാല എന്നിവക്ക് ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ അവാർഡ് നൽകി അനുമോദിച്ചു.
