തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 2025 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണ് 'ജീവൻദാനം'
ഈ പദ്ധതിയുടെ ഭാഗമായി അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വീടുകൾ തോറും പ്രചാരണം നടത്തുവാൻ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർക്ക് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനു മായി ( കെ സോട്ടോ ) ചേർന്ന് പരിശീലനം നൽകി. ഇതുവഴി അവയവദാനം എന്ന ആശയം കൂടുതൽ ജനകീയമാക്കുക എന്നതാണ് ഉദ്ദേശം.
തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ സി ഡി എസ് പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി, അവബോധം വളർത്തുകയാണ് ജീവൻ ദാനം എന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.


