തിരുവനന്ത പുരം ജില്ലയിൽ പിന്നോക്ക ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കു ന്നതും മലയോര മേഖലയിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ ഏകആശ്രയവും പ്രതീക്ഷയുമായ വിതുര താലൂക്ക് ആശുപത്രിയുടെ അടിസ്ഥാനസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്ത പുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,96,79,715 രൂപ ചെലവഴിച്ച് നിർമ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിൻറെയും ഡയാലിസിസ് യൂണിറ്റിൻ്റെയും ഉദ്ഘാടനം 2025 ഫെബ്രുവരി 24 തിങ്കളാഴ്‌ച രാവിലെ 11.00 മണിക്ക് അഡ്വ.ജി. സ്റ്റീഫൻ എം.എസിയുടെ അധ്യക്ഷതയിൽ ബഹു. ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാജോർജ്ജ് നിർവ്വഹിച്ചു.

image