ആലപ്പുഴ വഴി പോകുന്ന മെമുട്രെയിനുകളിലെ ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡ്ഡിൽ എത്തി.

കപൂര്‍ത്തല റെയിൽവേ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ച റേക്കുകളാണ് കഴിഞ്ഞദിവസം താംബരത്തുനിന്ന് കമ്മീഷനിങ് നടപടികൾ പൂർത്തിയാക്കി കൊല്ലത്ത് എത്തിച്ചത്.

രാവിലെ 7.25നുള്ള യാത്രക്കാര്‍ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവില്‍ ഉള്‍പ്പെടെ തീരദേശ പാതയിൽ ആളുകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് ഈ കോച്ച് വര്‍ദ്ധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

image