തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിന് ഹൃദയ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ ജോസ് വെള്ളൂർ ആദ്ധ്യക്ഷ്യം വഹിച്ചു. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണവും കവിയിത്രി ശ്രീദേവി അമ്പലപുരം മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. ഫാദർ ജോൺസൺ അന്തിക്കാട്ട്, ഫിലിപ്പ് മുളക്കൽ, മഹേഷ് പൗലോസ്, ജെയ്ജു സെബാസ്റ്റ്യൻ, ശശികുമാർ എടപ്പുഴ, കെ.പി അനൂപ്, എൽദോ തോമസ്, ജെയ്സൺ മാത്യു, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ എന്നിവർ സംബന്ധിച്ചു.
