ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ
കേന്ദ്രങ്ങൾ വഴി 3,34,555 പേർക്ക് ആരോഗ്യ സേവനം നൽകി. പമ്പ,
നീലിമല, അപ്പാച്ചിമേട്, ചരൽമേട്,സന്നിധാനം, നിലയക്കൽ, റാന്നി
പെരിനാട്, കോന്നി മെഡിക്കൽ കോളേജ് പ്രത്യേക വാർഡ്, പന്തളം,
ചെങ്ങന്നൂർ, എരുമേലി എന്നി ആശുപത്രികളിലൂടെ 2,52,728
തിർത്ഥാടകർക്കും , പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും
സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 81,827
തിർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി.
