മുളയ്ക്കാം തുരുത്തി മുതൽ വീയപുരം വരെ നീളുന്ന നമ്മുടെ
കുട്ടനാട്ടിലെ പ്രധാന റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ
പ്രാഥമിക ഘട്ടം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തികളുടെ
ഭാഗമായി ആദ്യം പൊതു ഗതാഗതം സാധാരണമായല്ലെങ്കിലും
താല്കാലികമായി പുനസ്ഥാപിക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്.
ചങ്ങനാശേരിയിൽ നിന്നും നീലംപേരൂർ , കാവാലം പ്രദേശത്തേയ്ക്കുള്ള
പൊതുഗതാഗതം പുനസ്ഥാപിച്ചു കൊണ്ടായിരിക്കും റോഡിൻ്റെ
നിർമ്മാണ പ്രവർത്തികളിലേയ്ക്ക് കടക്കുക. അതുപോലെ തന്നെ വാലടി
- കിടങ്ങറ റോഡും മാമ്പുഴക്കരി - കളങ്ങര റോഡും ഇതേ രീതിയിൽ
തന്നെ സജീകരിച്ച് തന്നെയാകും പുതിയ റോഡിൻ്റെ
നിർമ്മാണത്തിലേയ്ക്ക് കടക്കുക.

imageimage