നിയമക്കുരുക്കുകൾ കടന്ന് അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം
യാഥാർത്ഥ്യത്തിലേക്ക് : പിപ്രസാദ്
ചേർത്തല / തിരുവനന്തപുരം: നിയമക്കുരുക്കുകൾ തരണം ചെയ്ത്
അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിൻ്റെ പുലിമുട്ട് നിർമ്മാണ
ടെണ്ടറിന് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി
കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. പുലിമുട്ടുകളുടെ ശേഷിക്കുന്ന
നിർമ്മാണത്തിന് 103 കോടി രൂപയുടെ കാരാറിനാണ് അംഗീകാരം.
തീരദേശത്തിൻ്റെ സ്വപ്ന പദ്ധതിയായ അർത്തുങ്കൽ മത്സ്യബന്ധന
തുറമുഖത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പുലിമുട്ട്
നിർമ്മാണത്തിൻ്റെ കരാർ നിയമക്കുരുക്കുകളിൽ അകപ്പെട്ടിരുന്നു.
