സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
പൊതു വിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലിന് ലോകത്തിനാകെ മാതൃകയാണ്
കേരളം. പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ജന പങ്കാളിത്തത്തോടെ
ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സമീപകാല അനുഭവങ്ങൾ.
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജവും
അതിന്റെ തുടർച്ചയായ വിദ്യാ കിരണും വഴി ദീർഘകാല കാഴ്ചപ്പാടോടെ
വിദ്യാഭ്യാസ രംഗത്ത് പദ്ധതികൾ നടപ്പിലാക്കി. ഭൗതികവും അക്കാദമികവുമായ
മികവുകൾ വർധിപ്പിക്കുന്നതിനും സർക്കാർനടത്തിയ ശ്രമങ്ങൾക്ക് പൊതു
സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.
