അങ്കമാലി, അയ്യമ്പുഴയിൽ ഏകദേശം 400 ഏക്കറിൽ നടപ്പിലാക്കാൻ
പദ്ധതിയിട്ട ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി) പ്രോജക്റ്റിന്
പുനർഅംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീ ബെഹനാൻ എം പി
യോടൊപ്പം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ
നേരിൽ കണ്ട് ആവശ്യപ്പെട്ടു. അങ്കമാലിക്കും കേരള സംസ്ഥാനത്തിനും
ഒന്നടങ്കം വലിയ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന
ഗ്ലോബൽ സിറ്റി പ്രോജക്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന
വാണിജ്യ, വ്യവസായ മേഖലകൾ അടങ്ങിയ ടൗൺഷിപ്പ് രൂപകൽപ്പന
ചെയ്യുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക
സൗകര്യങ്ങൾ ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്.

image