കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതിയായ  
വിവരം വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു. ഏറെനാളത്തെ  
കാത്തിരിപ്പിനുശേഷം കേരളത്തിലെ ഇറിഗേഷൻ വകുപ്പ് മുന്നോട്ടുവെച്ച  
സുപ്രധാനമായ ടൂറിസം വികസന പദ്ധതിയാണ് . കാഞ്ഞിരപ്പുഴ  
പഞ്ചായത്തിന്റെയും അവിടുത്തെ നിവാസികളുടെയും ജീവിതത്തിൽ  
പുത്തൻ ഉണർവും പ്രകടമായ മാറ്റവും സൃഷ്ടിക്കാൻ ഉതകുന്ന  
പദ്ധതിയാണ് 167 കോടി രൂപയുടെ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.  
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ് എസ് ഐ ടി റീ  
ഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ്  
സർക്കാർ നിർദേശപ്രകാരം ഈ പദ്ധതി നടപ്പിലാക്കുന്നതും ഫണ്ട്  
ചെലവഴിക്കുന്നതും.

 
          
        
         
                
		