അങ്കമാലി ‐ ശബരി പാത യാഥാർഥ്യമാകുന്നു
പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന ശബരിപാതയെന്ന സ്വപ്‌നം യാഥാർത്ഥ്യമാവുകയാണ്. അങ്കമാലി‐ ശബരി റെയിൽപാതയുടെ പ്രവൃത്തി ആരംഭിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തിരുന്നു.
