എടവണ്ണ സി.എച്ച് സെന്ററിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ബഹുമാന്യ നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു. ഒന്നര പതിറ്റാണ്ടായി എടവണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് നിരാലംബർക്ക് ആശ്രയമാണ് സി.എച്ച് സെന്റർ. ഭക്ഷ്യ കിറ്റുകളും റമദാൻ റിലീഫും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണവുമെല്ലാം നൽകുന്ന സി.എച്ച് സെന്റർ മെഡിക്കൽ ഉപകരണങ്ങൾ, താമസസൗകര്യം, ഫിസിയോ തെറാപ്പി യുണിറ്റ്, ആംബുലൻസ് തുടങ്ങിയ പദ്ധതികളുമായി പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.
ഈ ജീവകാരുണ്യ സംരഭത്തോടൊപ്പം ചേർന്നു നിൽക്കാൻ പ്രദേശത്തും വിദേശത്തുമുള്ള പ്രിയപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

image