അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കൊടുവള്ളി നിയോജകമണ്ഡലത്തിലെ കെ.എസ്.ആർടി .സി .യുടെ പ്രധാന സബ് ഡിപ്പോയാണ് താമരശ്ശേരിയിൽ പ്രവർത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെയും, ബസ് സർവീസുകളുടെയും, മറ്റു സംവിധാനങ്ങളുടെയും ദൗർലഭ്യത രൂക്ഷമാണ്.
കെഎസ്ആർടിസിക്ക് വരുമാനമുണ്ടായിരുന്ന മലയോര മേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന താമരശ്ശേരി - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഇടക്കാലത്ത് നിർത്തലാക്കിയതും കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ ബസ് സർവീസുകൾ നിലവിൽ പുനസ്ഥാപിക്കാത്തതും വലിയ യാത്രാ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്.
അതോടൊപ്പം താമരശ്ശേരിയുടെയും കൊടുവള്ളിയുടെയും ഇടയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതും
വലിയ യാത്രക്ലേശമാണ്

image