അന്നും
ഇന്നും
കൂളിക്കടവ് പാലം
ആദ്യം കാണുന്നതാണ് കൂളിക്കടവുകാരുടെ ഗതാഗതമാർഗമായിരുന്ന പഴയ പാലം. രണ്ടാമത്തെ ചിത്രത്തിലുള്ളതാണ് ജനങ്ങൾ ആഗ്രഹിച്ച അവരുടെ സ്വന്തം കൂളിക്കടവ് പാലം.
വാഹനഗതാഗതത്തിന് അനുയോജ്യമല്ലാത്ത പഴയ പാലത്തിന് പകരം വീതിയുള്ള പുതിയ പാലം വേണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലമാകാൻ ജനങ്ങൾ സ്വമേധയാ സ്ഥലം വിട്ടുനൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെ നിർമ്മിച്ച കൂളിക്കടവ് പാലം നാടിന് സമർപ്പിക്കാനൊരുങ്ങുകയാണ്.

image