എൻ്റെ മണ്ഡലത്തിലെ ആഴ്ചവട്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിലും പയ്യാനനക്കൽ ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സർവ്വ ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന അനേകം കഴിവുകളെ കണ്ടെത്താനും, വളർത്താനും, അതിലൂടെ അവരെ ആത്മവിശ്വാസം നിറഞ്ഞ വ്യക്തികളായി മാറ്റാനും ഈ ക്രിയേറ്റീവ് കോർണറുകൾ വലിയ സഹായകമാവും.
പാഠ പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും, സ്വന്തം ആലോചനകൾക്കായി ഒരു സ്വതന്ത്ര ഇടം കണ്ടെത്താനും വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
