ബാലുശ്ശേരി മണ്ഡലത്തിൽ ,മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നമ്മൾ നടപ്പിലാക്കുന്ന BACKUP (ബാലുശ്ശേരി അസംബ്ലി കോൺസ്റ്റിറ്റ്യൂൻസി നോളജ് അപ്ഗ്രഡേഷൻ പ്രോഗ്രാം)ന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി .
“നേർവഴി “എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി എല്ലാ സ്കൂളുകളിലും നടത്തണം എന്നാണ് ആഗ്രഹിക്കുന്നത് . ലഹരി ഉൾപ്പെടെ ,കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ സ്വഭാവ വ്യതിയാനങ്ങൾക്കുപരിഹാരം കാണാൻ ,ഓരോ കുട്ടിയുടെയും വീടുകളിലെ അന്തരീക്ഷവും മാറേണ്ടത് അത്യവശ്യമാണ് .ഇവിടെയാണ് രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം .

image