ആശാവർക്കർ എന്നറിയപ്പെടുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്‌റ്റുകൾക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് അനുവദിച്ചത്. പ്രതിമാസം 7000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചത്.
