കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പ്രവർത്തനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കാലാവസ്ഥ മാറ്റം, ആവാസവ്യവസ്ഥ സംരക്ഷണം, ശാസ്ത്ര വിദ്യാഭ്യാസം, ഭക്ഷ്യ വ്യവസ്ഥകൾ എന്നീ മേഖലകളിലാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. കേരളം, തമിഴ്‌നാട്, ആൻഡമാൻ ദ്വീപ് എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ഹ്യൂം സെന്റർ കൽപ്പറ്റക്കടുത്തു പുളിയാർമലയിൽ സ്വന്തം ക്യാമ്പസ്സിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

image