കോട്ടയ്ക്കൽ നഗരസഭയും ഖിസ്മത് ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന സമ്പൂർണ്ണ AI സാക്ഷരതാ മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ സമൂഹത്തിന് AI യുടെ അറിവ് അത്യാവശ്യമാണ്.
2030-ഓടെ AI നമ്മുടെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. വിവരങ്ങളുടെ കൃത്യതയും നിയന്ത്രണങ്ങളും ഉറപ്പാക്കണം.
ഈ പദ്ധതി 'കോടെക് ഫെസ്റ്റ് 2025' ന്റെ ഭാഗമാണ്. ജൂലൈ 25, 26, 27 തീയതികളിൽ കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടക്കുന്ന ഈ ഫെസ്റ്റിൽ പ്രായഭേദമന്യേ ആർക്കും AI പഠിക്കാം. കോട്ടക്കലിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ AI സാക്ഷരതയുള്ള മുനിസിപ്പാലിറ്റിയാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

image