കായിക ക്ഷമത ഉള്ള യുവതലമുറയെ വളർത്തി എടുക്കുക എന്നത് ഇടത് പക്ഷ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്ക് മുന്നേ നടക്കുകയാണ് നമ്മുടെ തളിപ്പറമ്പ്. ആന്തൂർ നഗരസഭ സ്റ്റേഡിയം, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഗ്രൗണ്ട്, കൊളച്ചേരി പഞ്ചായത്ത് ഗ്രൗണ്ട്, മയ്യിൽ സ്കൂൾ ഗ്രൗണ്ട്, നെല്ലിപ്പറമ്പ് സ്റ്റേഡിയം എന്നിവയെല്ലാം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മലപ്പട്ടം ഗ്രൗണ്ട് കൂടി നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. യുവ തലമുറയുടെ ലഹരി നമ്മുടെ കളിയിടങ്ങളാകാനും അവർക്ക് കളിച്ചു വളരാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
