കേന്ദ്രസർക്കാറിന്റെ പെൻഷൻ നിയമ ഭേദഗതി തിരുത്തുകപെൻഷൻ പരിഷ്കരണത്തിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര -പൊതുമേഖല പെൻഷൻ കാർ കാഞ്ഞങ്ങാട് ടെലിഫോൺ എക്സ്ചേഞ്ച് - ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ ആദ്യ കണ്ണിയായിക്കൊണ്ട് പങ്കാളിയായി.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിഷേധിച്ച് പുതിയ പെൻഷൻ പദ്ധതിയും, തുടർന്ന് ഏകീകൃത പെൻഷൻ പദ്ധതിയും നടപ്പിലാക്കിയ കേന്ദ്രസർക്കാർ 2025 മാർച്ചിൽ പാസാക്കിയ പെൻഷൻ വാലിഡേഷൻ നിയമത്തിലൂടെ നിലവിലുള്ള കേന്ദ്ര പെൻഷൻ കാരുടെ മേലെ മറ്റൊരു പ്രഹാരം കൂടി ഏൽപ്പിച്ചിരിക്കുകയാണ്.

image