കുന്നംകുളം നഗരസഭ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രത്യേക ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെ‍ഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെ‍ഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുന്നത്.

image