സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുലക്ഷം പേരുടെ വീടുകളിൽ സൗജന്യ സൗരോർജപ്ലാന്റ്‌ സ്ഥാപിക്കാൻ സർക്കാർ
വരേണ്യ വിഭാഗത്തിന് മാത്രം ലഭ്യമായിരുന്ന പുരപ്പുറ സൗരോർജ പദ്ധതി, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കൂടി സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് അനർട്ട് മുഖേന നടപ്പിലാക്കുന്ന ഹരിത ഊർജ്ജ വരുമാന പദ്ധതി. ഇതിലൂടെ, ഈ വിഭാഗത്തിന് പ്രതിവര്‍ഷം പതിനായിരം രൂപയോളം സ്ഥിരമായ ഒരു വരുമാനവും ലഭ്യമാകുന്നതാണ്. പാചകവാതകച്ചെലവ്‌ കുറയ്‌ക്കാൻ സൗജന്യമായി ഇൻഡക്‌ഷൻ സ്റ്റൗവും നൽകും.

image