കേരളത്തിന്റെ സ്വന്തം കെ ഷോപ്പി ഓൺലൈൻ പോർട്ടൽ ഒരുങ്ങി
കേരളത്തിന്റെ സംരംഭക ഉത്പ്പന്നങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങി. ആദ്യഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്ന കേരളത്തിന്റെ സ്വന്തം കെ ഷോപ്പി ഓൺലൈൻ പോർട്ടൽ 2024 ആഗസ്റ്റ് 29 ന് തിരുവനന്തപുരത്ത് ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.
