കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ശക്തമായ നടപടികൾ ആവിശ്യപ്പെട്ട് കെപിസിസി നയിക്കുന്ന സമര സംഗമങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചിരിക്കുന്നു.
വളരെ രൂക്ഷമായ വിലകയറ്റമാണ് രാജ്യത്താകമാനം പ്രത്യേകിച്ച് കേരളത്തിലും ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയും പിൻവാതിൽ നിയമനവും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു, കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്, കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വന്യജീവി ആക്രമണം ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

