തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പാളയം മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ആധുനിക രീതിയിലുള്ള Market cum Shopping Complex നിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള 344 കച്ചവടക്കാരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന മൂന്ന് ബ്ലോക്കുകളുടെ നിർമ്മാണ പുരോഗതി ബഹു. മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ വിലയിരുത്തി. ഫെബ്രുവരി മാസത്തിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് നഗരസഭാ ലക്ഷ്യമിടുന്നത്. സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപ്പീൽ കമ്മിറ്റി ചെയർമാർ ശ്രീ. പാളയം രാജൻ, സ്മാർട്ട് സിറ്റി CE