പ്രിയമുള്ളവരെ,
ഒരു സന്തോഷവാർത്ത കൂടെ പങ്കുവെക്കുകയാണ്, മൂവാറ്റുപുഴയുടെ മറ്റൊരു
വികസന സ്വപ്നം കൂടി യാഥാർത്ഥ്യമാകുന്നു...
കെഎസ്ആർടിസി ബസ്റ്റാന്റിന്റെ നവീകരണവും, ക്ലോക്ക് ടവർ ഉൾപ്പെടെയുള്ള
പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനുമായി 2023 - 24 വർഷത്തെ എംഎൽഎയുടെ
ആസ്തി വികസന ഫണ്ടിൽ നിന്നും 4.25 കോടി രൂപ വക മാറ്റിയിരുന്നു. ഇതിന്റെ
അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനും ടെക്നിക്കൽ സാങ്ഷനും എല്ലാം കഴിഞ്ഞ്
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഇപ്പോൾ നിർമ്മാണ പ്രവർത്തനം
ആരംഭിക്കുകയാണ്.
