വയനാട് ചൂരല്‍മലയിലേയും മേപ്പാടിയേലേയും ദുരന്തത്തില്‍ അകപ്പെട്ടവരെ സംരക്ഷിക്കുന്നതിനും അവര്‍ക്കായി എഐവൈഎഫ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്കായി ധനസമാഹരണം നടത്തുന്നതിനായി എഐവൈഎഫ് ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹായ ചന്ത ഉദ്ഘാടനം ചെയ്തു. പച്ചക്കറികളും വിവിധ തരം ഉപ്പേരികളും, തുണിത്തരങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ തെരുവ് ചന്ത. ഇവിടെ വിറ്റു ലഭിക്കുന്ന ലാഭ വിഹിതം മുഴുവനുമായി വയനാടിനെ വീണ്ടെടുക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഇത്തരം ഒരു ക്യാമ്പയിന് ഏറ്റെടുത്ത എഐവൈഎഫ് പ്രവര്‍ത്തകരെ ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
