കാലപ്പഴക്കം മൂലം കഴിഞ്ഞ ഒന്നരവർഷത്തോളമായി അടച്ചിട്ട കുമ്പള കഞ്ചിക്കട്ട വിസിബി കം ബ്രിഡ്ജ് പുനർനിർമ്മാണം ഈ വർഷത്തെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നിവേദക സംഘം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെഎൻ ബാലഗോപാൽ,ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ എന്നിവരെ കണ്ട് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.