കോട്ടപ്പുറം - ചിറ്റണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഇന്നാരംഭിക്കുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സംസ്ഥാന നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമ്മിക്കുന്നത്. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർമാണോത്ഘാടനം നിർവഹിക്കും. ആലത്തൂർ എംപി കെ രാധാകൃഷ്ണൻ മുഖ്യാതിഥി ആയി പങ്കെടുക്കും.
