കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇന്ന് പ്രവൃത്തി വിലയിരുത്തി.
സംസ്ഥാന സർക്കാർ
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപയാണ് കെട്ടിടം നിർമ്മിക്കാൻ
അനുവദിച്ചത്. ഇതോടൊപ്പം 36 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു.
മൂന്ന് നിലകളിലായി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ്, പ്രിൻസിപ്പാൾ റും, ക്ലാസ് റൂം, ടോയ്ലറ്റ്, വാഷ് റും, 2 സ്റ്റെയർ റൂം സൗകര്യവും, ഒന്നാം നിലയിൽ 3 ക്ലാസ് മുറികളും, മാത് സ് ലാബ്, ടോയ്ലറ്റും, സ്റ്റെയർ റൂം, രണ്ടാം നിലയിൽ 2 ക്ലാസ് റൂം ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.
Kalliasseri is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Kasaragod Lok Sabha constituency. The current MLA is M. Vijin of CPI(M).