സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ഡിജിറ്റലൈസേഷൻ ലക്ഷ്യം വച്ച് ആരംഭിച്ച ഇ ഹെൽത്ത് 800 ആരോഗ്യ സ്ഥാപനങ്ങളിൽ പൂർണമായും നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. 226 സ്ഥാപനങ്ങളിൽ നിന്ന് 800 സ്ഥാപനങ്ങളിലേക്ക് ഇ ഹെൽത്ത് എത്തിക്കാൻ കഴിഞ്ഞു എന്നത് സന്തോഷത്തോടെ കാണുന്നു. ഒപി ടിക്കറ്റ് മുതൽ ലാബ് റിസൾട്സ്, മറ്റു പരിശോധനാ ഫലങ്ങൾ എല്ലാം ഡിജിറ്റൽ രേഖകളാക്കുക വഴി ചികിത്സ ഇടപെടൽ കൃത്യവും സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സ്ഥാപനങ്ങൾ കൂടുതൽ ജനസൗഹൃദവും ആക്കാനായി കഴിയും. അടുത്തിടെ ആദ്യമായി എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. എല്ലാ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുകയാണ് ലക്ഷ്യം
