അപകടരഹിതവും ശാസ്ത്രീയവുമായ സീവർ/സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്’ എന്ന വിഷയത്തിൽ കൊച്ചി നഗരസഭ, നാഷണൽ സഫായി കർമ്മചാരീസ് ഫിനാൻസ് & ഡെവലപ്മെന്റ് കോർപ്പറേഷനുമായി (NSKFDC) ചേർന്ന് 14.08.2024-ന്, നഗരസഭയിൽ രജിസ്റ്റർ ചെയ്ത എല്ലാ സെപ്റ്റേജ്/സീവേജ് തൊഴിലാളികള്‍ക്കും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. എഴുപതിലധികം തൊഴിലാളികള്‍ പങ്കെടുത്ത ട്രെയിനിംഗിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭ അഡീഷണൽ സെക്രട്ടറി ശ്രീ.മുഹമ്മദ് ഷാഫി.ജെ നിർവ്വഹിച്ചു. Gen Robotics എന്ന സ്ഥാപനം നേതൃത്വം വഹിച്ച പരിശീലനപരിപാടിയിൽ നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ അധ്യക്ഷത വഹിക്കുകയും നഗരസഭ ക്ലീൻ സിറ്റി മാനേജർ, നഗരസഭ സെപ്റ്റേജ് മാനേജ്മെന്റ് ഇംപ്ലിമെന്റിംഗ് ഓഫീസർ, നഗരസഭയിലെ മറ്റ്