സേവന പാതയിൽ പ്രിയ കൗൺസിലർ
ഇന്നലെ തയ്യിൽ ശ്രീ കുറുമ്പ കാവിന് സമീപം ഉൽഘാടനം ചെയ്ത മിനി മാസ്റ്റ് ലൈറ്റ് ഇന്ന് രാത്രി പണി മുടക്കി. കമ്പനിയിൽ ബന്ധപ്പെട്ടപ്പോൾ വിഷു ആയതിനാൽ രണ്ട് ദിവസം കഴിയണം എന്ന് പറഞ്ഞു. നമ്മുടെ പ്രിയ കൗൺസിലർ റാഷിദിനെ ബന്ധപ്പെട്ടപ്പോൾ ഉടൻ സ്ഥലത്ത് എത്തുകയും കംപ്ലൈന്റ്റ് പരിഹരിക്കുകയും ചെയ്തു. ഉത്സവം നടക്കുന്ന തയ്യിൽ കുറുമ്പ കാവു പരിസരം ഇരുട്ടിൽ ആയിപ്പോകരുതെന്ന ഉദ്ദേശം വാർഡ് കൗൺസർ കൂടിയായ എനിക്കുണ്ടായിരുന്നു. വിളിപ്പുറത്ത് ഓടിയെത്താൻ സഹ പ്രവർത്തകൻ ഉണ്ടായത് കാരണം കാര്യം ഭംഗിയായി. നന്ദി…നന്ദി…നന്ദി....
മുസ്ലിഹ് മഠത്തിൽ
മേയർ
